
ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ക്ക് വീണ്ടും മാനസീകാഘാതം ഏല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതികളുടെ കടമയാണെന്ന് സുപ്രീംകോടതി.അതിജീവിതയായ പെൺകുട്ടിയെ വീണ്ടും വിസ്തരിക്കണമെന്ന അരുണാചൽ സ്വദേശിയായ പ്രതിയുടെ ആവശ്യം തള്ളിയാണ് ജസ്‌റ്റിസുമാരായ അരവിന്ദ് കുമാർ, എൻ വി അഞ്ജരിയ എന്നിവരുടെ നിരീക്ഷണം.
പ്രതിയുടെ ആവശ്യം അംഗീകരിച്ചാൽ കോടതിയോടുള്ള ജനവിശ്വാസത്തെ അത് ദുർബലപ്പെടുത്തും. കുറ്റം തെളിഞ്ഞ ശേഷവും ഇത്തരമൊരു അവസരം പ്രതിക്ക് നൽകുന്നത് ഓരോ കുട്ടിക്കും ഭരണഘടനാപരമായി നൽകുന്ന വാഗ്‌ദാനത്തെ വഞ്ചിക്കുന്നതാകും. തന്റെ കുട്ടിയെ നീതിയിൽ വിശ്വസിക്കാൻ പഠിപ്പിക്കുന്ന ഓരോ അമ്മയ്ക്കും അതൊരു പ്രഹരവുമായിരിക്കുമെന്നും ബെഞ്ച് വിലയിരുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.