
തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ 47 ചിത്രം ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രധാന താരങ്ങളും പൂജ ചടങ്ങിൽ പങ്കെടുത്തു. സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്റലിനും നിർണ്ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം ആണ്.
ചിത്രത്തിന് സംഗീതമൊരുക്കുന്നത് മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആണ്. അണിയറ പ്രവർത്തകർ കൂടാതെ നടൻ കാർത്തി, രാജശേഖർ പാണ്ഡ്യൻ , എസ് ആർ പ്രകാശ്, എസ് ആർ പ്രഭു ( ഡ്രീം വാരിയർ പിക്ചേഴ്സ്),എന്നിവരും പൂജ ചടങ്ങിൽ പങ്കെടുത്തു. രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിത്തു മാധവൻ ആദ്യമായി ഒരുക്കുന്ന തമിഴ് ചിത്രമാണിത്.
പുതിയ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശവും സന്തോഷവും അദ്ദേഹം പങ്കിട്ടു. ജോൺ വിജയ്, ആനന്ദ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ഛായാഗ്രഹണം — വിനീത് ഉണ്ണി പാലോട്, സംഗീതം — സുഷിൻ ശ്യാം, എഡിറ്റിംഗ് — അജ്മൽ സാബു, പ്രൊഡക്ഷൻ ഡിസൈൻ — അശ്വിനി കാലേ, സംഘട്ടനം — ചേതൻ ഡിസൂസ, പിആർഒ — ശബരി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.