23 January 2026, Friday

Related news

January 16, 2026
January 15, 2026
January 7, 2026
December 28, 2025
December 24, 2025
December 23, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025

സൂര്യഗായത്രി കൊലക്കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Janayugom Webdesk
തിരുവനന്തപുരം
March 30, 2023 12:00 pm

തിരുവനന്തപുരത്തെ സൂര്യഗായത്രി കൊലക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി.  ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അശോകൻ മകൻ അരുൺ (29) ആണ് പ്രതി.  കൊലപാതകം, കൊലപാത ശ്രമം, ഭവന കയ്യേറ്റം, കുറ്റകരമായ ഭയപ്പെടുത്തൽ, എന്നീ കുറ്റങ്ങൾക്കാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷയെ കുറിച്ചുള്ള വിധി നാളെ പറയും.  കേസില്‍ ജാമ്യപേക്ഷ നിരസിച്ചതിനാൽ തിരുവനന്തപുരം ജില്ലാ ജയിലിൽ വിചാരണ തടവുകാരനായി കഴിയുകയാണ് അരുണ്‍.

2021 ഓ​ഗ​സ്റ്റ്​ 30ന്​ ​ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം നടന്നത്. നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ് — വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രി(20)യെ അരുണ്‍ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രേമനൈരാശ്യവും വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ളു​ള്ള വ്യ​ക്തി​ക​ളാ​ണ് സൂ​ര്യ​യു​ടെ മാ​താ​പി​താ​ക്ക​ൾ. അ​ടു​ക്ക​ള​വാ​തി​ലി​ലൂ​ടെ അ​ക​ത്തു​ക​ട​ന്ന അ​രു​ണ്‍ സൂ​ര്യ​യെ ത​ല​ങ്ങും വി​ല​ങ്ങും കു​ത്തു​ക​യാ​യി​രു​ന്നു. മ​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു​ക​ണ്ട്​ മാ​താ​വ്​ വ​ത്സ​ല ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​വ​രെ​യും അ​രു​ണ്‍ കു​ത്തി. സൂ​ര്യ​യു​ടെ ത​ല​മു​ത​ല്‍ കാ​ലു​വ​രെ 33 ഇ​ട​ങ്ങ​ളി​ലാ​ണ് അ​രു​ണ്‍ കു​ത്തി​യ​ത്. ത​ല ചു​മ​രി​ല്‍ ഇ​ടി​ച്ച് പ​ല​വ​ട്ടം മു​റി​വേ​ൽ​പി​ച്ചു. സൂ​ര്യ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​ട്ടും കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു.

അതേസമയം കേസില്‍ 39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീനാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. അ​ഖി​ല ലാ​ല്‍, ദേ​വി​ക മ​ധു, മോ​ഹി​ത മോ​ഹ​ന്‍ എ​ന്നി​വ​രും പ്രോസിക്യൂഷന്‍ അഭിഭാഷകസംഘത്തിലുണ്ടായിരുന്നു. ക്ലാ​ര​ൻ​സ് മി​രാ​ൻ​ഡ, പ​രു​ത്തി​പ്പ​ള്ളി സു​നി​ൽ​കു​മാര്‍ എന്നിവരാണ് പ്ര​തി​ഭാ​ഗം അഭിഭാഷകര്‍.

Eng­lish Summary;Suryagayatri mur­der case; The court found the accused guilty, sen­tenc­ing tomorrow

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.