12 January 2026, Monday

Related news

December 28, 2025
November 22, 2025
November 7, 2025
October 23, 2025
October 22, 2025
October 10, 2025
September 11, 2025
September 3, 2025
July 2, 2025
July 1, 2025

നടി സുസ്മിത സെന്നിന് ഹൃദയാഘാതം

Janayugom Webdesk
March 2, 2023 6:43 pm

ബോളിവുഡ് താരം സുസ്മിത സെന്നിന് ഹൃദയാഘാതം. ഏതാനും ദിവസം മുൻപ് തനിക്ക് ഹൃദയാഘാതം ഉണ്ടായതായി നടി തന്നെയാണ് അറിയിച്ചത്. ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായതായും ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്നും താരം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അച്ഛന്റെ വാക്കുകൾ പങ്കുവെച്ചാണ് ഹൃദയാഘാതം അതിജീവിച്ചതിനെ കുറിച്ച് സുസ്മിത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹൃദയത്തെ സന്തോഷമായും ധൈര്യമായും നിലനിർത്തുക, ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ അത് നിങ്ങൾക്ക് ഉപകരിക്കും…എന്റെ പിതാവിന്റെ വാക്കുകളാണ്. ഏതാനും ദിവസം മുൻപ് എനിക്ക് ഹൃദയാഘാതമുണ്ടായി. ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഉപയോഗിച്ചു, ഇൻസ്റ്റയിൽ സുസ്മിത കുറിക്കുന്നു. ഇപ്പോൾ സുഖമായിരിക്കുന്നു. ഇനിയും ജീവിക്കാൻ ഞാൻ റെഡിയായിരിക്കുന്നു. എല്ലാവരോടും സ്നേഹം എന്ന് പറഞ്ഞാണ് സുസ്മിത പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Eng­lish Sum­ma­ry: Sush­mi­ta Sen suf­fers heart attack
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.