ചലച്ചിത്ര സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആണ് പിടിയിലായത്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ കൊച്ചിയിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യും. ജോഷിയുടെ എറണാകുളം പനമ്പള്ളി നഗറിലെ ബി സ്ട്രീറ്റിലുള്ള ‘അഭിലാഷം’ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. ഒരു കോടിയിലേറെ രൂപയുടെ സ്വർണ, വജ്രാഭരണങ്ങളാണ് കവർച്ച ചെയ്തത്. സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങളും ചുറ്റുവട്ടത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.
മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള കാറിൽ എത്തിയാണ് മോഷണം നടത്തിയത് എന്ന് വ്യക്തമായിരുന്നു. കൊച്ചി സിറ്റി പൊലീസ് കർണ്ണാടക പൊലീസിന് വിവരം കൈമാറിയിരുന്നു. അതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും അതിൽ ഉണ്ടായിരുന്ന മോഷണ വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. പ്രതിക്ക് മോഷണത്തിന് പ്രാദേശികമായ സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
English Summary:Suspect arrested for stealing from director Joshi’s house
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.