12 February 2026, Thursday

Related news

February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
February 5, 2026
February 3, 2026

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട കുറുവ മോഷണ സംഘത്തിലെ പ്രതി പിടിയിൽ

Janayugom Webdesk
കൊച്ചി
November 16, 2024 10:22 pm

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട കുറുവ മോഷണ സംഘത്തിലെ പ്രതി പിടിയിൽ തമിഴ്‌നാട് സ്വദേശി സന്തോഷാണ് കൈവിലങ്ങോടെ രക്ഷപ്പെട്ടത്. സന്തോഷിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ കുറുവ സംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘം പൊലീസിനെ ആക്രമിക്കുന്നതിനിടെയാണ് സന്തോഷ് രക്ഷപ്പെട്ടത്. എറണാകുളം കുണ്ടന്നൂരിൽവച്ച് പൂർണ നഗ്നനായാണ് സന്തോഷ് ഓടി മറഞ്ഞത് . പിന്നീട് പൊലീസ് നടത്തിയ വ്യാപക തിരച്ചിലിൽ സന്തോഷിനെ പിടികൂടുകയായിരുന്നു . ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് പിടികൂടി കൊണ്ടുവരുമ്പോഴാണ് പ്രതി ചാടിപ്പോയത്. ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.