23 January 2026, Friday

Related news

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026

ഗൃഹനാഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ പിടിയില്‍

Janayugom Webdesk
കൊല്ലം
October 4, 2024 8:50 pm

വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി സംഘം ചേര്‍ന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ ചവറ പൊലീസിന്റെ പിടിയിലായി. മുക്കാട് ഫാത്തിമ ഐലന്‍ഡ് അനീഷ് ഭവനില്‍ അനീഷ്(35), നീണ്ടകര ജോയിന്റ് ജങ്ഷനില്‍ ജോഷി ഡെയിലില്‍ ജോയ് എന്ന അല്‍ഫോണ്‍സ്(58) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 19ന് പകല്‍ 2.30 ഓടെ നീണ്ടകര ചീലാന്തിമുക്ക് സ്വദേശിയായ ബൈജുവിന്റെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ട്മുറ്റത്ത് പ്രതികള്‍ ഉള്‍പ്പെട്ട സംഘം അതിക്രമിച്ച് കയറിയ ശേഷം ടാപ്പില്‍ നിന്നും വെള്ളമെടുത്ത് മദ്യപിക്കാന്‍ ശ്രമിച്ചു. ഇത് വീട്ടുടമസ്ഥനായ ബൈജു കാണുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. ആയുധം ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ ബൈജുവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ ചവറ ഇന്‍സ്പെക്ടര്‍ ബിജു കെ ആറിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. എസ്ഐ അനീഷ്‌കുമാര്‍, സിപിഒമാരായ രഞ്ജിത്ത്, മനീഷ്, വൈശാഖന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.