30 December 2025, Tuesday

Related news

December 30, 2025
December 24, 2025
December 24, 2025
December 21, 2025
December 18, 2025
December 3, 2025
November 30, 2025
November 29, 2025
November 28, 2025
November 17, 2025

സുജിത് ദാസിന് സസ്പെന്‍ഷന്‍

Janayugom Webdesk
തിരുവനന്തപുരം
September 5, 2024 9:03 pm

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആയിരുന്ന സുജിത് ദാസിന് സസ്പെന്‍ഷന്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവ് പ്രകാരമാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. പി വി അൻവർ എംഎൽഎയുമായുള്ള വിവാദ ഫോൺ സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് സുജിത് ദാസിനെ പത്തനംതിട്ട എസ്​പി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. പകരം നിയമനം നല്‍കിയിരുന്നുമില്ല.

മലപ്പുറം ക്യാമ്പ് ഹൗസിലെ മരംമുറിയുമായി ബന്ധപ്പെട്ട്​ പി വി അൻവർ എംഎൽഎ മലപ്പുറം എസ്‌പിക്ക്​ നൽകിയ പരാതി പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ സുജിത്​ദാസ്​ അൻവറുമായി ഫോണിൽ സംസാരിച്ചത്​. സുജിത്​ദാസ്​ നേരത്തേ മലപ്പുറം എസ്​പി ആയിരുന്ന കാലയളവിലാണ്​ ക്യാമ്പ് ഹൗസിലെ മരംമുറിച്ചതുമായി ബന്ധപ്പെട്ട പരാതി ഉയർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.