15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
August 31, 2024

സത്യം പറഞ്ഞതിന് സസ്പെന്‍ഷന്‍; ഐഐപിഎസ് ഡയറക്ടര്‍ രാജിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2023 10:34 pm

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സസ്പെന്‍ഷനിലായിരുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സ് (ഐഐപിഎസ്) ഡയറക്ടര്‍ കെ എസ് ജെയിംസ് രാജി വച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ രാജിക്കത്ത് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

ദേശീയ കുടുംബാരോഗ്യ സര്‍വേ ചുമതലയുണ്ടായിരുന്ന ഐഐപിഎസ് തലവന്‍ കേന്ദ്ര സര്‍ക്കാരിന്റെ പല അവകാശവാദങ്ങളും പൊള്ളയാണെന്ന് തുറന്നുകാട്ടിയതിനെത്തുടര്‍ന്ന് ജൂലൈ മാസം സസ്പെന്‍ഷന്‍ ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തൊട്ടുപിന്നാലെ അദ്ദേഹം സമര്‍പ്പിച്ച രാജിക്കത്ത് അംഗീകരിക്കുകയും ചെയ്തു. 

നിയമനത്തിലും സംവരണം പാലിക്കുന്നതിലും സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയെന്ന് ആരോപിച്ചായിരുന്നു സസ്പെന്‍ഷന്‍. എന്നാല്‍ മോഡി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച വെളിയിട വിസര്‍ജന പദ്ധതിയടക്കമുള്ള വിഷയങ്ങളില്‍ പരാജയം സംഭവിച്ചുവെന്ന് കെ എസ് ജെയിംസ് വെളിപ്പെടുത്തിയിരുന്നു. ഇതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. 

Eng­lish Sum­ma­ry: sus­pen­sion for telling the truth; IIPS Direc­tor resigns

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.