22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

ബജ്റംഗ് പുനിയയുടെ സസ്പെന്‍ഷന്‍ : നാഡ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
September 11, 2024 9:08 pm

ഗുസ്തി താരം ബജ്റംഗ് പുനിയയെ സസ്പെൻ‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (എൻഎഡിഎ)യുടെ പ്രതികരണം തേടി ഡല്‍ഹി ഹൈക്കോടതി. 

ജസ്റ്റിസ് സഞ്ജീവ് നരുള അടങ്ങിയ ബെഞ്ച് എൻഎഡിഎയ്ക്ക് നോട്ടീസ് നല്കി. സസ്പെൻഷന് ഇടക്കാല ആശ്വാസം നല്‍കണമെന്ന് പുനിയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടങ്കിലും യാതൊരു ഹര്‍ജിയും സമര്‍പ്പിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ഇത് ഒരാളെ വേട്ടയാടുന്നതാണെന്നും താരത്തിന് ലോക ചാമ്പ്യൻഷിപ്പിനു വേണ്ടി പരിശീലിക്കണമെന്നും പുനിയയുടെ അഭിഭാഷകൻ വാദിച്ചു. എന്നാല്‍ പരിശോധനയ്ക്ക് വിധേയനാകാതെ എങ്ങനെയാണ് മത്സരത്തില്‍ പങ്കെടുക്കാൻ സാധിക്കുന്നതെന്ന് കോടതി ചോദിച്ചു. 

കാലാവധി കഴിഞ്ഞ കിറ്റുകളാണ് പരിശോധനയ്ക്ക് നല്കിയതെന്ന് പുനിയയുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. അതേസമയം, വിഷയം പരിശോധിക്കാൻ അച്ചടക്ക സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് എൻഎഡിഎ പറഞ്ഞു. ട്രയല്‍സില്‍ സാമ്പിള്‍ നല്‍കാൻ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് എൻഎഡിഎ പുനിയയെ സസ്പെൻഡ് ചെയ്തത്. ഇതിനെ ചോദ്യം ചെയ്ത് താരം പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ വാദം കേള്‍ക്കല്‍ ഒക്ടോബറിലേക്ക് മാറ്റി. 

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.