22 January 2026, Thursday

Related news

January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026
January 3, 2026
January 3, 2026
December 31, 2025
December 16, 2025
December 11, 2025

കെഎസ്ആര്‍ടിസിയില്‍ അഞ്ച് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Janayugom Webdesk
തിരുവനന്തപുരം
December 19, 2023 6:55 pm

ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും നടത്തിയ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും ചുമതല നിർവഹിക്കാതെ സ്വകാര്യ സ്കൂളിന്റെ ബസ് ഓടിക്കാൻ പോയതിനാണ് പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറായ എ യു ഉത്തമനെ സസ്പെൻഡ് ചെയ്തത്. ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലാകുകയും സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രനെതിരെയുള്ള നടപടി.

മാനുവൽ റാക്ക് ഉപയോഗിച്ച് ക്രമക്കേട് നടത്തി പണാപഹരണം നടത്തിയതിന് താമരശേരി ഡിപ്പോയിലെ കണ്ടക്ടറായ എ ടോണിക്കെതിരെയും, യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കാതിരുന്നതിന് തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടറായ പി എസ് അഭിലാഷ്, പാലക്കാട് യൂണിറ്റിലെ പി എം മുഹമ്മദ് സാലിഹ് എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു.

Eng­lish Sum­ma­ry: Sus­pen­sion of five employ­ees in KSRTC
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.