7 February 2026, Saturday

Related news

February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026

മയക്കുമരുന്ന് മാഫിയാസംഘങ്ങളുമായി ബന്ധം; പൊലീസുകാരന് സസ്പൻഷൻ

Janayugom Webdesk
താമരശ്ശേരി
September 17, 2023 7:41 pm

അമ്പലമുക്ക് കൂരിമുണ്ടയിൽ ഷെഡ് കേന്ദ്രീകരിച്ച് നാട്ടുകാർക്കെതിരെയും പൊലീസിനെതിരെയും അക്രമം നടത്തിയ മയക്കു മരുന്ന് മാഫിയാ സംഘത്തലവൻ അയൂബ്ഖാനുമായി ബന്ധം പുലർത്തിയ പൊലീസുകാരനെതിരെ നടപടി. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ റിജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.

എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് പിടിയിലായ അതുലിനൊപ്പവും മയക്കുമരുന്ന് സംഘം ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്തിന്റെ ഉടമയും സംഘത്തലവുനുമായ അയൂബിനൊപ്പവും ഇയാൾ നിൽക്കുന്ന ചിത്രങ്ങൾ പുറത്തെത്തിയതിന് പിന്നാലെ താമരശ്ശേരി മൂന്നാംതോട് സ്വദേശിയായ റിജിലേഷിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റിജിലേഷിനെ സസ്പെന്റ് ചെയ്തുകൊണ്ട് റൂറൽ എസ് പിയാണ് ഉത്തരവിട്ടത്.

അയൂബിനൊപ്പം റിജിലേഷും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോ പൊലീസിനെ അക്രമിച്ച കേസിലെ പ്രതി ദീപു എന്ന ദീപേഷിന്റെ വീട്ടുമുറ്റത്തുനിന്നും ഒന്നര മാസം മുമ്പ് എടുത്തതാണ്. റിജിലേഷിനെതിരെ എഐവൈഎഫ്, ഡിവൈഎഫ്ഐ ഉൾപ്പടെയുള്ള യുവജന സംഘടനകൾ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Eng­lish Sum­ma­ry: Sus­pen­sion of the policeman
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.