25 February 2026, Wednesday

Related news

February 24, 2026
February 19, 2026
February 17, 2026
February 16, 2026
February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026

‘കളംകാവൽ’ മോഡൽ കൊലപാതകമെന്ന് സംശയം ; കണ്ണൂരിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കണ്ണൂർ
February 5, 2026 8:52 am

കണ്ണൂരിലെ ലോഡ്ജിൽ കളംകാവൽ മോഡൽ കൊലപാതകമെന്ന് സംശയം.കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ആളെ കാണാനില്ല. ചെറുകുന്ന് സ്വദേശിയായ വിജയന്‍ എന്നയാളുടെ പേരിലാണ് റൂം എടുത്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സ്ത്രീയെ മരിച്ചനിലയില്‍ കണ്ടത്. 

കൂടെയുണ്ടായിരുന്ന വിജയനെ കാണാതായി. പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയിലാണ് സ്ത്രീയെ മരിച്ചനിലയില്‍ കാണപ്പെട്ടത്. ഭർത്താവ് മരണപ്പെട്ട സീമക്ക് രണ്ട് മക്കൾ ഉണ്ട്. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.