ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് മൂന്നര വയസ്സുള്ള മകനെ കഴുത്തറുത്ത് കൊന്ന് ടെക്കി. 38 വയസ്സുള്ള ടെക്കിയാണ്
കൊലപാതകത്തിന് ശേഷം മൃതദേഹം കാട്ടിലേക്ക് വലിച്ചെറിഞ്ഞത്. മഹാരാഷ്ട്ര പൂനെയിലെ ചന്ദന്‍ നഗര്‍ പ്രദേശത്താണ് സംഭവം നടന്നത്. ഇയാളെ പിന്നീട് ലോഡ്ജില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തി.
മാധവ് ടികേതി എന്നയാളാണ് ഭാര്യ സ്വരൂപയെ സംശയിച്ച് ഏക മകൻ ഹിമ്മത് മാധവ് ടികേതിയെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നു. പ്രകോപിതനായ മാധവ് മകനെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശിയാണ് കുടുംബം. ഉച്ചയ്ക്ക് 12:30 വരെ ബാറില്‍ ഇരുന്ന് സമയം ചെലവഴിച്ചു. തുടര്‍ന്ന് അവിടെ നിന്ന് ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോവുകയും പിന്നീട് ചന്ദന്‍ നഗറിനടുത്തുള്ള ഒരു വനപ്രദേശത്ത് എത്തിച്ചേരുകയായിരുന്നു.
അതേസമയം ഭര്‍ത്താവിനെയും മകനെയും കാണാനില്ലാതെ സ്വരൂപ ഉത്കണ്ഠാകുലയാകുകയും രാത്രി വൈകി ചന്ദന്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുകയും ചെയ്തു. പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോളാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30ന് മാധവിനെ അവസാനമായി മകനോടൊപ്പം കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാളെ ലോഡ്ജില്‍ മദ്യപിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് മകനെ കൊന്ന് കാട്ടില്‍ ഉപേക്ഷിച്ചതായി മാധവ് സമ്മതിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.