
സ്വപ്ന സുരേഷ് പ്രതിയായ സ്വർണക്കടത്ത് കേസിൽ മുൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്‌ഥർക്ക് 12 കോടി രൂപ പിഴ ചുമത്തി കസ്‌റ്റംസ്. അന്നത്തെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെയാണ് കസ്റ്റംസ് പിഴ ചുമത്തിയത്. മുൻ കോൺസൽ ജനറൽ, അഡ്മിൻ അറ്റാഷെ-എക്സ് ചാർജ് ഡി അഫയേഴ്‌സ് എന്നിവർക്ക് നേരെ ആറ് കോടി രൂപ വീതവും കസ്റ്റംസ് പിഴ ചുമത്തി. കോടതി നടപടികളുടെ തുടർ നടപടികളുടെ ഭാഗമായാണ് പ്രോസിക്യുഷൻ നീക്കം. പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചതായി വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നു. കൊച്ചി സ്വദേശിയായ ഗോവിന്ദൻ നമ്പൂതിരി നൽകിയ വിവരാവകാശ രേഖയിലെ മറുപടിയായാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ വിവരാവകാശ രേഖയിൽ ഇവർ എത്ര തുക അടച്ചുവെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.