കെ ടി ജലീല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്നാ സുരേഷിനെയും പി സി ജോര്‍ജിനെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്‌തേക്കും. കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേശ് സാഹിബുമായി അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി എസ് മധുസൂദനന്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്നാണ് പ്രതികളായ സ്വപ്നാ സുരേഷ്, പി സി ജോര്‍ജ് എന്നിവരെ ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ഫോണില്‍ സ്വപ്‌നയുടെ പുതിയ ആരോപണങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് വിവരങ്ങളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അങ്ങനെയെങ്കില്‍ ആ വിവരം വിജിലന്‍സ് പ്രത്യേക സംഘത്തിന് കൈമാറും. ചോദ്യം ചെയ്യലുള്‍പ്പെടെയുള്ള നടപടികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എസ്‌പി എസ് മധുസൂദനന്‍ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേശ് സാഹിബുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗവും ചേര്‍ന്നിരുന്നു.
English Summary: Swapna Suresh and PC George will be questioned soon
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.