21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 18, 2026
January 17, 2026
January 17, 2026
January 16, 2026

സ്വര്‍ണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന്‍ പോറ്റിയേയും, സഹായി വാസുദേവനെയും ഇന്ന് ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
October 4, 2025 11:18 am

സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെയും സഹായി വാസുദേവനെയും ഇന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് ചോദ്യം ചെയ്യും. ദേവസ്വം ആസ്ഥാനത്ത് രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇരുവര്‍ക്കും നോട്ടീസ് നൽകിയിരിക്കുന്നത്.ശബരിമലയിലെ സ്വർണ്ണപാളി 2019ൽ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയിട്ട് വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണം തട്ടിയയെന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

ശബരിമലയിലെ ശ്രീകോവിൽ വാതിൽ എന്നുപറഞ്ഞ് കബളിപ്പിച്ചാണ് വിശ്വാസികളിൽ നിന്നും പണം തട്ടിയത്. ദ്വാരപാലക ശിൽപ്പത്തിലെ പീഠം കാണാതായി എന്ന് പറഞ്ഞാണ് അയ്യപ്പ സംഗമത്തിൻ്റെ സമയത്ത് ഉണ്ണികൃഷ്ണൻ പോറ്റി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത്. ഇത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസിൻ്റെ ചോദ്യം ചെയ്യലിൽ ഉൾപ്പെടുന്നുണ്ട്.

സ്വർണ്ണ പീഠവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ ഒരുതവണ ദേവസ്വം വിജിലൻസ് ചോദ്യം ചെയ്തിരുന്നു.കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആസ്തി വിവരങ്ങളിലും ദേവസ്വം വിജിലൻസ് അന്വേഷണം നടത്തും. തിരുവനന്തപുരത്ത് നടത്തിയ ഭൂമി ഇടപാടുകളുടെ വിവരം ദേവസ്വം വിജിലൻസ് ഇതിനോടകം ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടുമാസത്തിനിടെ ഒരു കോടി രൂപയുടെ വസ്തു ഇടപാട് നടത്തിയെന്നാണ് വിവരം. 30 കോടിയിലധികം രൂപയുടെ ഭൂമി ഇടപാട് നടന്നതായാണ് സൂചന.

ഉണ്ണികൃഷ്ണൻ പോറ്റി വൻ തുക പലിശയ്ക്ക് നൽകിയവരുടെ വിവരങ്ങളും ദേവസ്വം വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.നേരത്തെ, ഉണ്ണികൃഷ്ണൻ പോറ്റി ബെംഗളൂരുവിലും മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാല്‍ താൻ തെറ്റുകാരനല്ലെന്നും തനിക്ക് അറിയിക്കാനുള്ളത് കോടതിയില്‍ അറിയിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.