22 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 19, 2024
December 11, 2022
December 7, 2022
December 7, 2022
November 16, 2022
November 16, 2022
November 6, 2022
August 21, 2022
March 21, 2022
March 10, 2022

“മനീഷ് സിസോദിയ ഇവിടെ ഉണ്ടായിരുന്നെങ്കിൽ…”: എഎപി പ്രതിഷേധ ആഹ്വാനത്തിനിടെ പോസ്റ്റുമായി സ്വാതി മലിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 19, 2024 3:43 pm

ഡൽഹി കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിക്ക് നീതി ലഭിക്കാൻ തെരുവിലിറങ്ങിയവർ ഇപ്പോൾ പ്രതിഷേധിക്കുന്നത് അത്തരം പ്രവൃത്തി ചെയ്ത വ്യക്തിയുടെ സംരക്ഷണത്തിനാണെന്ന് ആംആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാൾ പറഞ്ഞു.

“നിർഭയക്ക് നീതി ലഭിക്കാൻ തെരുവിലിറങ്ങിയ ഒരു കാലമുണ്ടായിരുന്നു. പന്ത്രണ്ട് വർഷത്തിന് ശേഷം, ഒരു പ്രതിയെ രക്ഷിക്കാൻ അവർ തെരുവിലിറങ്ങുന്നു, സ്വാതി എക്സില്‍ കുറിച്ചു. 

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ മുൻ പേഴ്‌സണൽ സെക്രട്ടറിയും ആക്രമണക്കേസിലെ മുഖ്യപ്രതിയുമായ ബിഭാവ് കുമാറിന് തെളിവ് നശിപ്പിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ തിരുത്തിയതിൽ പങ്കുണ്ടെന്നാണ് ഡൽഹി പോലീസ് പറയുന്നത്. കുമാർ തന്റെ ഫോൺ ഫോർമാറ്റ് ചെയ്തിട്ടുണ്ടെന്നും ഡൽഹി പോലീസ് റിമാൻഡ് കുറിപ്പിൽ പറയുന്നു. 

ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിൽ അല്ലായിരുന്നെങ്കിൽ തനിക്ക് ഇത് സംഭവിക്കില്ലായിരുന്നുവെന്നും മലിവാൾ തൻ്റെ പോസ്റ്റിൽ പറഞ്ഞു.

മനീഷ് സിസോദിയക്ക് വേണ്ടി അവർ ശ്രമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഇവിടെയുണ്ടായിരുന്നെങ്കിൽ എനിക്ക് ഇത്ര മോശമായ അനുഭവമുണ്ടാകില്ലായിരുന്നുവെന്നും അവർ പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളിൽ ഒരാളായ സിസോദിയ, മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുകയാണ്.

മെയ് 13 ന് മുഖ്യമന്ത്രിയുടെ വസതിയിൽ ചെന്നപ്പോൾ ബിഭാവ് കുമാർ തന്നെ തല്ലുകയും ചവിട്ടുകയും ചെയ്തുവെന്ന് രാജ്യസഭാംഗവും ഡൽഹി വനിതാ കമ്മീഷൻ മുൻ മേധാവിയുമായ മലിവാൾ ആരോപിച്ചു. 

Eng­lish Sum­ma­ry: Swati Mali­w­al with post dur­ing AAP protest call

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.