21 January 2026, Wednesday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

സ്വീഡനിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ വെടിവെയ്പ്പ്: 11 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
സ്‌റ്റോക്‌ഹോം
February 5, 2025 4:50 pm

സ്വീഡനില്‍ മുതിർന്നവർക്കായുള്ള വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ വെടിവെയ്‌പ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഒറെബ്രോ നഗരത്തിലുള്ള കെട്ടിടത്തിലാണ് വെടിവെയ്പ്പുണ്ടായത്. പിന്നാലെ പഠിതാക്കളെയും ജീവനക്കാരെയും പൊലീസെത്തി ഒഴിപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാളാണ്‌ വെടിയുതിർത്തതെന്ന്‌ സംശയിക്കുന്നതായി സ്വീഡിഷ്‌ പൊലീസ്‌ പറഞ്ഞു. അതേസമയം മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്‌. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ സംഭവമാണ്‌ നടന്നതെന്നും പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ പറഞ്ഞു. 

കുറ്റവാളി ഒറ്റയ്ക്കാണ്‌ ആക്രമണം ആസൂത്രണം ചെയ്‌തതെന്നും വെടിവെപ്പിനെക്കുറിച്ച്‌ മുൻകൂട്ടി മുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആക്രണമത്തിന്‌ തീവ്രവാദപ്രവർത്തനവുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്ന്‌ അധികൃതർ പറഞ്ഞു. സ്വീഡനിൽ സ്കൂളുകളിൽ സമീപ വർഷങ്ങളിലായി ഇത്തരത്തിൽ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കത്തികുത്ത് മറ്റ് ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലും നിരവധി ആളുകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.