23 January 2026, Friday

Related news

January 14, 2026
January 11, 2026
January 11, 2026
December 28, 2025
December 27, 2025
December 26, 2025
December 23, 2025
December 6, 2025
December 1, 2025
November 26, 2025

പത്തനംതിട്ടയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

Janayugom Webdesk
പത്തനംതിട്ട
March 13, 2023 8:21 pm

പത്തനംതിട്ട സീതത്തോട് പഞ്ചായത്തില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ രോഗം മറ്റു പന്നികളിലേക്കും ജീവികളിലേക്കും പകരുന്നത് തടയുന്നതിനായി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രദേശത്തെ തിങ്കളാഴ്ച മുതല്‍ രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഈ സ്ഥലത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തേക്കും ഈ സ്ഥലത്തു നിന്നും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും വരുന്നതിനും മൂന്ന് മാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. അതേസമയം പന്നിയിറച്ചി വില്‍ക്കുന്ന കടകള്‍ക്കും നിരോധനമുണ്ട്. 

രോഗബാധ പ്രദേശത്തുള്ള എല്ലാ കടകളും മാര്‍ക്കറ്റുകളും മാര്‍ച്ച് 13 മുതല്‍ മൂന്നു ദിവസത്തേക്ക് അടച്ചിടണം. നശീകരണ പ്രവര്‍ത്തനങ്ങളും അണുവിമുക്തമാക്കലും പൂര്‍ത്തിയാക്കുന്നതുവരെ ഈ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം. പൊതുജന സഞ്ചാരം, വാഹനഗതാഗത നിയന്ത്രണംമനുഷ്യരുടെയും വാഹനങ്ങളുടെയും സഞ്ചാരം രോഗവ്യാപനത്തിന് കാരണമാകുന്നതിനാല്‍ ആവശ്യഘട്ടത്തിലേക്ക് മാത്രമായി ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കി.കടകളില്‍ നിന്നും പന്നിയിറച്ചി വില്‍ക്കുന്നതിനോ കൊണ്ടുപോകുന്നതിനോ അനുവാദം നല്‍കുന്നതല്ല.

Eng­lish Summary;Swine flu con­firmed in Pathanamthit­ta; Warning
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.