5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 29, 2024
October 28, 2024
October 26, 2024
October 25, 2024
October 25, 2024
October 25, 2024
October 25, 2024
October 25, 2024
October 24, 2024

ഡൽഹിയിൽ സ്വിസ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; സുഹൃത്ത് അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 21, 2023 1:36 pm

ഡൽഹിയിലെ തിലക് നഗർ പ്രദേശത്ത് സ്വിസ് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലെന ബർഗർ എന്ന യുവതിയെയാണ് തിലക് നഗറിന് സമീപത്തെ സ്കൂളിനരികിലായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ഗുർപ്രീത് സിങ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് രണ്ട് കോടിയോളം രൂപ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

സ്വിറ്റ്‌സർലൻഡിൽ വച്ചാണ് പ്രതി യുവതിയെ പരിചയപ്പെട്ടതെന്നും തുടർന്ന് ഇരുവരും സുഹൃത്തുക്കളായെന്നും പൊലീസ് പറയുന്നു. ലെനയെ കാണുന്നതിന് വേണ്ടി ഗുര്‍പ്രീത് ഇടയ്ക്കിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോകുമായിരുന്നു. മറ്റൊരാളുമായി ലെനയ്ക്ക് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് ലെനയെ കൊല്ലാന്‍ പദ്ധതിയിട്ട ഗുര്‍പ്രീത്, യുവതിയോട് ഇന്ത്യയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 11നാണ് ലെന വീണ്ടും ഇന്ത്യയില്‍ എത്തിയത്. അഞ്ചുദിവസത്തിന് ശേഷം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയ ഗുര്‍പ്രീത്, അവിടെ വച്ച് കയ്യും കാലും കെട്ടിയിട്ട ശേഷം ഇവരെ  കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തില്‍ മൃതദേഹം കാറിലായിരുന്നു സൂക്ഷിച്ചിരുന്നത്. എന്നാല്‍ ദുര്‍ഗന്ധം പുറത്തേയ്ക്ക് വമിക്കാന്‍ തുടങ്ങിയതോടെ മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് ഗുര്‍പ്രീതിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു.

Eng­lish Sum­ma­ry: Swiss Woman Found Dead In Delhi
You may also like this video

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.