
ഓളപ്പരപ്പിലെ പോരാട്ടത്തിനൊരുങ്ങി തലവടി ചുണ്ടൻ നീരണിഞ്ഞു. നൂറുകണക്കിന് ജലോത്സവ പ്രേമികളെ ആവേശത്തിലാക്കി ഇന്ന് രാവിലെ 9.16 ന് വള്ളത്തിൻ്റെ ശില്പി കോയിൽമുക്ക് സാബു നാരായണൻ ആചാരിയുടെ നേതൃത്വത്തിൽ നീരണിയിക്കൽ ചടങ്ങിന് നടന്നു. രാവിലെ 5:30 ന് മരങ്ങാട്ട് ഇല്ലം ശംഭു നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്യവൃ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് തലവടി സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. റജി ചാക്കോ തോമസ് വള്ളം ആശിർ വദിച്ചു. നെഹ്‌റു ട്രോഫി, സിബിഎൽ ഉൾപ്പെടെയുള്ള മത്സര വളംകളിൽ ഇനി തലവടി ചുണ്ടൻ കാണികളുടെ ആവേശമായി മാറും. യുബിസി കൈനകരിയുടെ കൈകര്യത്തിലാണ് തലവടി ചുണ്ടൻ ജലമാമാങ്കത്തിന് ഇറങ്ങുന്നത്. തലവടി ചുണ്ടൻ കഴിഞ്ഞ തവണ നടന്ന സിബിഎൽ മത്സരങ്ങളിൽ യോഗ്യത നേടിയിരുന്നു.
നീരണിയിക്കൽ ചടങ്ങിന് മുന്നോടിയായി നടന്ന പൊതുസമ്മേളനം തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. തലവടി ടൗൺ ബോട്ട് ക്ലബ് പ്രസിഡന്റ് റിക്സൺ എടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം പ്രിയ അരുൺ, രക്ഷാധികാരി ഷിനു എസ്. പിള്ള, സെക്രട്ടറി കെ.ആർ ഗോപകുമാർ, ട്രഷറർ പ്രിൻസ് പാലത്തിങ്കൽ, വൈസ് പ്രസിഡന്റ് അജിത്ത് പിഷാരത്ത്, ജോ.സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, കൺവീനർമാരായ പി.ഡി.രമേശ് കുമാർ, ജോജി ജെ വയലപ്പള്ളി, അരുൺ പുന്നശ്ശേരിൽ, ജോമോൻ ചക്കാലയിൽ, ജെറി മാമ്മുട്ടിൽ, ബിജു പറമ്പുങ്കൽ, സുനിൽ വെട്ടിക്കൊമ്പിൽ, ഷിനു ദാമോദരന്‍, അനിൽകുമാർ ആർ., ടിനു തോമസ്, യുബിസി കൈനകരി പ്രസിഡന്റ് സൈജോപ്പൻ ദേവസ്യ, യുബിസി കൈനകരി ക്ലബ്ബ് ഭാരവാഹികൾ, തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷന്‍ ഭാരവാഹികളായ ജോർജ്ജ് പ്രദീപ്, ജേക്കബ് മാത്യു ചക്കാലയിൽ, ജിത്തു ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. തലവടി ഗണപതി ക്ഷേത്രം, തിരുപനയനൂർകാവ് ക്ഷേത്രം, ആനപ്രമ്പാൽ ക്ഷേത്രം, വ്യാസപുരം ക്ഷേത്രം, പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിന്റ്, പമ്പ ബോട്ട് റേസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നീരേറ്റുപുറത്ത് പമ്പ ബോട്ട് റേസ് വാട്ടർ സ്റ്റേഡിയം, നാരകക്കറമുട്ട് എന്നിവിടങ്ങളില്‍ വള്ളത്തിന് സ്വീകരണം നൽകി. എടത്വാ സെന്റ് ജോർജ്ജ് ഫൊറോന പള്ളി, തലവടി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളില്‍ ചുണ്ടൻ വള്ളത്തിന്റെ കൂമ്പ് എത്തിച്ച് പ്രാർത്ഥന നടത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.