
വീട്ടിനകത്ത് വാളുകള്‍ സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്നും ഹിന്ദു സ്ത്രീകളുടെ സംരക്ഷണത്തിനായി എല്ലാ ഹിന്ദു വീടുകളിലും ആയുധങ്ങള്‍ കരുതണമെന്നും ശ്രീരാമ സേന തലവന്‍ പ്രമോദ് മുത്തലിക്. കലബുറഗിയില്‍ നടന്ന ഹിന്ദു മതനേതാക്കളുടെ സംഗമത്തിലായിരുന്നു പ്രമോദ് മുത്തലികിന്റെ വിവാദ പരാമര്‍ശങ്ങള്‍.
ഹിന്ദുക്കള്‍ മുന്‍പും ആയുധങ്ങളെ പൂജിക്കുന്നതാണ്. വീട്ടിലൊരു ആയുധം വയ്ക്കുന്നത് കുറ്റകൃത്യമല്ല. വീട്ടില്‍ ആയുധമുണ്ടെങ്കില്‍ ആരും ഹിന്ദു സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ധൈര്യപ്പെടില്ല. മറ്റുള്ളവരെ ആക്രമിക്കാനല്ല വാളുകള്‍ സൂക്ഷിക്കേണ്ടത്. മതത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയ്ക്കു വേണ്ടിയാണതെന്നും മുത്തലിക് പറഞ്ഞു.
വീട്ടില്‍ ആയുധം വയ്ക്കുന്നത് പൊലീസുകാര്‍ ചോദ്യംചെയ്യാന്‍ വന്നാല്‍ കാളി, ദുര്‍ഗ, ഹനുമാന്‍, ശ്രീരാമന്‍ എന്നിവര്‍ക്കെതിരെയെല്ലാം കേസു കൊടുക്കാന്‍ പറയണമെന്നും അദ്ദേഹം പരിഹസിച്ചു. പ്രസംഗത്തിന്റെ വിഡിയോ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
English Summary: Swords must be carried to protect Hindu women: Pramod Muthalik
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.