23 December 2024, Monday
KSFE Galaxy Chits Banner 2

സീറോമലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന് സിനഡ്

Janayugom Webdesk
തിരുവനന്തപുരം
January 15, 2024 1:20 pm

സീറോമലബാര്‍ സഭയില്‍ ഏകീകൃത കുര്‍ബാന നടത്തണമെന്ന് രേഖാമൂലം ആവശ്യപ്പെട്ട് സിനഡ്.സീറോ മലബാര്‍ സഭാ സിനഡില്‍ പങ്കെുടുത്ത എല്ലാ മെത്രാന്മാരും ഒപ്പിട്ട സര്‍ക്കുലറാണ് വൈദികര്‍ക്ക് അയച്ചത്. ഇതോടെ സഭയില്‍ ദീര്‍കാലമായി നിലനില്‍ക്കുന്ന കുര്‍ബാന തര്‍ക്കത്തിന് പരിഹാരമായേക്കും.

സീറോ മലബാര്‍ സഭാ സിനഡിന്റെ അവസാന ദിനമായ ജനുവരി 13ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ അധ്യക്ഷതയില്‍ സമ്മേളിച്ച സിനഡില്‍ പങ്കെടുത്ത 49 മെത്രാന്‍ന്മാരും ആര്‍ച്ച് ബിഷപ്പും ഒപ്പുവെച്ച സര്‍ക്കുലറിലാണ് ഇപ്പോള്‍ വൈദികര്‍ക്ക് അയച്ചിരിക്കുന്നത് .2023 ഡിസംബർ 25 മുതൽ എറണാകുളം അങ്കമാലി അതിരൂപതയിൽ സഭയുടെ ഏകീകൃത രീതിയിലുള്ള കുർബാന അർപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ കത്ത് മുഖേനേയും വീഡിയോ സന്ദേശത്തിലൂടെയും നേരത്തേ ആഹ്വാനം ചെയ്തിരുന്നു.

സഭയിൽ നിലവിലുള്ള അഭിപ്രായ ഭിന്നതകൾ മറന്നുകൊണ്ട് മാർപ്പാപ്പയുടെ ആഹ്വാനം നടപ്പിലാക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്. സിനഡിന്റെ അഭ്യർത്ഥനയും സർക്കുലറും വരുന്ന ഞായറാഴ്ച അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാന മദ്ധ്യേ വായിക്കേണ്ടതാണെന്നും അതിരൂപതയിലെ എല്ലാ വിശ്വാസികൾക്കും ലഭ്യമാക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

Eng­lish Summary:
Syn­od to con­duct uni­fied Mass in Syro-Mal­abar Church

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.