
സൗദി അറേബ്യ സിറിയക്ക് 16.5 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ സഹായമായി നൽകും. വൈദ്യുതി മുടക്കം ഉൾപ്പെടെ അനുഭവിക്കുന്ന സിറിയയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇത് സിറിയയുടെ എണ്ണ ശുദ്ധീകരണശാലകളുടെ (റിഫൈനറികൾ) പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. 14 വർഷം നീണ്ട ആഭ്യന്തര സംഘർഷങ്ങൾക്ക് ശേഷം മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെ പുറത്താക്കിയിരുന്നു. പിന്നീട് അധികാരത്തിൽ വന്ന അഹ്‌മദ് അൽ-ഷറാ ഭരണകൂടത്തിന് ആവശ്യമായ പിന്തുണ നൽകുകയാണ് സൗദി അറേബ്യ. നേരത്തെയും സഹായങ്ങൾ നൽകിയിട്ടുള്ള സൗദി, ഇപ്പോൾ സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് വഴിയാണ് ഈ വലിയ സഹായം അനുവദിച്ചിരിക്കുന്നത്.
കണക്കുകൾ പ്രകാരം 14 വർഷത്തെ ആഭ്യന്തരയുദ്ധത്തിൽ അഞ്ച് ലക്ഷത്തിലധികം ആളുകളാണ് സിറിയയിൽ കൊല്ലപ്പെട്ടത്. യുഎസ്, ഇസ്രായേൽ തുടങ്ങിയ വിദേശ രാജ്യങ്ങളും ഈ വിഷയത്തിൽ നേരിട്ടും അല്ലാതെയും ഇടപെട്ടിരുന്നു. അസദ് ഭരണത്തിന് മുൻപ് എണ്ണ കയറ്റുമതിയിൽ മുൻപന്തിയിലായിരുന്ന സിറിയ ഇപ്പോൾ കടുത്ത ഊർജ പ്രതിസന്ധിയിലാണ്. സൗദിയുടെ ഈ പുതിയ സഹായം സിറിയയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.