25 January 2026, Sunday

Related news

January 19, 2026
January 17, 2026
January 13, 2026
January 11, 2026
January 5, 2026
January 5, 2026
January 4, 2026
January 1, 2026
November 30, 2025
November 29, 2025

സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് കൊല്ലപ്പെട്ടോ?; വിമാനം അപ്രത്യക്ഷമായി

Janayugom Webdesk
ദമാസ്‌കസ്
December 8, 2024 6:25 pm

വിമതർ ദമാസ്‌കസ് നഗരം പിടിച്ചടക്കിയതിന് പിന്നാലെ സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടതായി അഭ്യൂഹം.
ദമാസ്‌കസ് നഗരത്തിൽ നിന്ന് ഇദ്ദേഹം രക്ഷപ്പെട്ടിരിക്കാൻ സാധ്യതയുള്ള വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതോടെയാണ് സംശയം ബലപ്പെട്ടത്. ഇല്ല്യുഷിൻ 2–76ടി വിമാനമാണ് പറന്നുയർന്നു തീരദേശ മേഖലയിലേക്ക് പോയശേഷം പിന്നീട് ഇവിടെ നിന്ന് വഴി തിരിച്ച് എതിർദിശയിലേക്ക് പറന്നത്.
എന്നാൽ വിമാനം റഡാറിൽ നിന്ന് അപ്രതീക്ഷിതമായതായുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 

വിമാനം തകർന്നു എന്ന വിവരവും സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിൽ അസദ് ഉണ്ടായിരിക്കാനുള്ള വിദൂര സാധ്യതകൾ പറയപ്പെടുന്നുണ്ട്. സിറിയയിൽ വിമതർക്ക് സ്വാധീനമുള്ള ഹോംസ് നഗരത്തിന്റെ മുകളിൽ വച്ചാണ് വിമാനം കാണാതായിരിക്കുന്നത്. വിമത ആക്രമണത്തിൽ വിമാനം തകർന്നതാണോ എന്നും വ്യക്തമല്ല. അസദ് രാജ്യം വിട്ടത് ചൂണ്ടിക്കാട്ടി വിമതർ ദമാസ്‌കസ് സ്വതന്ത്രമായെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രസിഡൻറ് ബഷാർ അൽ അസദിന്റെ 24 വർഷത്തെ ഏകാധിപത്യ ഭരണത്തിന് അവസാനമായി എന്ന് സിറിയയുടെ സൈനിക കമാൻഡ് ഉദ്യോഗസ്ഥർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്. ഇത് പുതിയൊരു തുടക്കത്തിലെ ആരംഭമാണെന്നും ഇരുണ്ട യുഗത്തിന്റെ അന്ത്യമാണെന്നും സിറിയയിലെ വിമതസേനയായ ഹയാത്ത് തഹ്രീർ ഷാമിന്റെ നേതാവ് ടെലഗ്രാമിലൂടെ പ്രഖ്യാപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.