23 December 2024, Monday
KSFE Galaxy Chits Banner 2

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് സീറോ മലബാര്‍ സഭ; നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 4, 2023 1:14 pm

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് സീറോമലബാര്‍ സഭ. സഭയുടെ നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സ്വവര്‍ഗ വിവാഹത്തെ കോടതിയില്‍ എതിര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് സഭ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണം എന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്‍റെ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൊതു സമൂഹത്തിന്‍റെ പ്രതികരണങങള്‍ ആരാഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് സഭ നിലപാട് വ്യക്തമാക്കിയത്. അതിന്‍റെ അടിസ്ഥാനത്തില്‍ സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സഭയുടെ പ്രതികരണം രാഷട്രപതിയെ ഔദ്യോഗികമായി അറിയിച്ചു. ഭാരതീയ സംസ്കരത്തില്‍ വിവാഹം എതിര്‍ലിംഗത്തിലുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധമാണ് എന്നാണ് സഭയുടെ പ്രതിരണം

Eng­lish Summary:
Syro-Mal­abar Church oppos­es same-sex mar­riage; The posi­tion has been informed to the cen­tral government

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.