24 January 2026, Saturday

Related news

January 14, 2026
December 6, 2025
November 27, 2025
November 26, 2025
November 20, 2025
November 20, 2025
November 19, 2025
November 18, 2025
November 18, 2025
November 17, 2025

ചൂരലെടുത്ത് സജിന്‍മാഷായി ധ്യാന്‍; വേറിട്ട ലുക്കില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുന്ന ‘കല്യാണമരം’ ചിത്രീകരണം ആരംഭിച്ചു

പി ആർ സുമേരൻ 
കൊച്ചി
November 17, 2025 5:59 pm

മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരത്തിന്‍റെ ചിത്രീകരണം ആരംഭിച്ചു. ധ്യാനിന്‍റെ കഴിഞ്ഞ സിനിമകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിന്‍മാഷ്. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയുടെ മല്ലിക എന്ന ഈ ചിത്രത്തിലെ കഥാപാത്രം മലയാളികള്‍ക്ക് ഏറെ വാത്സല്യമുള്ള കഥാപാത്രമാകുമെന്നതില്‍ തര്‍ക്കമില്ല. പുതിയ ചിത്രങ്ങളിലൂടെ യൂത്തിന്‍റെ പ്രിയപ്പെട്ട നടിയായ ആതിര പട്ടേലും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെയ്ക്കാനൊരുങ്ങുന്നത്. കല്യാണമരം വളരെ വ്യത്യസ്തമായ ഒരു കുടുംബകഥ പറയുന്ന സിനിമയാണെന്ന് സംവിധായകന്‍ രാജേഷ് അമനകര പറഞ്ഞു. നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണെന്ന് സംവിധായകന്‍ ചൂണ്ടിക്കാട്ടി. എറണാകുളം, പാലാ തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.

ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, പ്രശാന്ത് മുരളി, മനോജ് കെ.യു,
പ്രബിൻ ബാലൻ, അമൽ രാജ് ദേവ് , ഓമനയമ്മ. തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ നിർമ്മാതാവായ സജി കെ.ഏലിയാസ് പരിസ്ഥിതി പ്രവർത്തകന്റെ വേഷത്തിലും സിനിമയിൽ എത്തുന്നുണ്ട്. നിര്‍മ്മാണം — സജി കെ ഏലിയാസ്. ക്യാമറ — രജീഷ് രാമന്‍, കഥ — വിദ്യ രാജേഷ്, സംഭാഷണം — പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍— ഷാജി പട്ടിക്കര, കലാസംവിധാനം- സഹസ് ബാല, എഡിറ്റിംഗ്- രതിന്‍ രാധാകൃഷ്ണന്‍, സംഗീതം — അജയ് ജോസഫ്, ഗാനരചന- സന്തോഷ് വര്‍മ്മ, മേക്കപ്പ് — റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം — രാധാകൃഷ്ണന്‍ മങ്ങാട്,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് — നസീർ കുത്തുപറമ്പ്
പി ആര്‍ ഒ — പി ആര്‍ സുമേരന്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടർ -
പ്രതീഷ് കൃഷ്ണ,
ക്രിയേറ്റീവ് ഡയറക്ടർ -
നിഖിൽ പ്രേംരാജ്,
അസോസിയേറ്റ് ഡയറക്ടർ-
എം എസ് നിതിൻ,
അസിസ്റ്റൻ്റ് ഡയറക്ടർമാർ-
അർജുൻ കേശവൻ ബാബു,
നിഹാൽ.
സ്റ്റില്‍സ് — ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് ‑ജിസന്‍ പോള്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.