വയനാട് ഡി സി സി ഓഫീസിൽ എൻ ഡി അപ്പച്ചനും ടി സിദ്ധിഖിനുമെതിരെ പോസ്റ്ററുകൾ. കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ എന്നെഴുതിയ പോസ്റ്ററുകളാണ് ഡി സി സി ഓഫീസിന് പുറത്ത് ഒട്ടിച്ചിരിക്കുന്നത്.
ഡി സി സി പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യവും പോസ്റ്ററുകളിൽ ഉന്നയിക്കുന്നു.ചുരം കയറിവന്ന എം എൽ എ യെ കൂട്ടുപിടിച്ച് എൻ ഡി അപ്പച്ചൻ പാർട്ടിയെ നശിപ്പിക്കുകയാണെന്നും പോസ്റ്ററുകളിൽ അരോപിക്കുന്നു. പ്രിയങ്ക ഗാന്ധിയുടെ സന്ദർശനത്തിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
എൻ എം വിജയന്റെ ആത്മഹത്യയിൽ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ ഡി സി സി യോഗത്തിലും സംഘർഷമുണ്ടായിരുന്നു.സേവ് കോൺഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്ററുകൾ വയനാട് ഡി സി സി ഓഫീസിന് പുറത്ത് പ്രത്യക്ഷപ്പെട്ടത്.ബത്തേരി ബാങ്ക് നിയമന അഴിമതിയിൽ കുറ്റാരോപിതരായ മുഴുവൻ ആളുകൾക്കെതിരെയും നടപടി വേണമെന്ന് കഴിഞ്ഞ ഡി സി സി യോഗത്തിൽ ഒരു വിഭാഗം ആവശ്യപ്പെട്ടത് സംഘർഷത്തിനിടയാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.