അഫ്ഗാനിസ്ഥാനിലെ ചില പ്രവിശ്യകളില്‍ പത്തു വയസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോയി പഠിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ഘാസി പ്രവിശ്യയില്‍ അടക്കം പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് താലിബാന്‍ വിലക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
പത്തു വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പഠിപ്പിക്കരുതെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് താലിബാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്നത് വിലക്കി താലിബാന്‍ ഉത്തരവിറക്കിയിരുന്നു. എന്‍ജിഒകള്‍ അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്. സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചുപൂട്ടാനും താലിബാന്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു.
English Summary: Taliban bans girl students from attending school beyond third class
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.