15 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
August 23, 2023
August 6, 2023
January 29, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022
December 25, 2022

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് താലിബാന്‍ വിലക്കി

Janayugom Webdesk
കാബൂള്‍
May 14, 2022 10:23 pm

ഹോട്ടലുകളില്‍ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്നത് വിലക്കി താലിബാന്‍. അഫ്ഗാനിലെ പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലാണ് ഇത്തരത്തിലൊരു നിയന്ത്രണം നടപ്പാക്കിയിരിക്കുന്നത്. പ്രവിശ്യയില്‍ കുടുംബാംഗങ്ങളായ സ്ത്രീകള്‍ക്കൊപ്പം പോലും ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിക്കുന്നത് വിലക്കിയതായി ഖാം പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ദമ്പതികള്‍ക്കും വിലക്ക് ബാധകമാണെന്ന് നല്ലനടപ്പ് ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതു പാര്‍ക്കുകളില്‍ പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തണമെന്നും മന്ത്രാലയ വക്താവ് റിയാസുള്ള സെറത് പറഞ്ഞു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സ്ത്രീകള്‍ക്ക് പാര്‍ക്കുകളില്‍ പോകാന്‍ കഴിയുക. മാര്‍ച്ചിലും സമാനമായ ഉത്തരവ് താലിബാന്‍ പുറപ്പെടുവിച്ചിരുന്നു.

Eng­lish Sum­ma­ry: Tal­iban have banned men and women from eat­ing together

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.