23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 6, 2024
November 28, 2024
October 17, 2024
October 9, 2024
October 8, 2024
August 24, 2024
August 21, 2024
July 5, 2024

സ്ത്രീകൾക്കെതിരെ പുതിയ ഉത്തരവുമായി താലിബാൻ

Janayugom Webdesk
കാബൂള്‍
May 20, 2022 6:16 pm

അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കെതിരെ പുതിയ ഉത്തരവ് പുറപ്പെടുവിച്ച് താലിബാൻ സർക്കാർ. ടെലിവിഷനിലെ വനിതാ അവതാരകർ പരിപാടി അവതരിപ്പിക്കുമ്പോൾ മുഖം മറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി വാർത്താ ചാനലായ ‘ടോളോ ന്യൂസ്’ ട്വീറ്റ് ചെയ്തു. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്ന നിർദേശം വന്നു ദിവസങ്ങൾക്കകമാണ് നിയമം ചാനലുകളിലേക്കും വ്യാപിപ്പിച്ചത്.

ഉത്തരവിൽ അഫ്ഗാനിസ്ഥാനിലെ വനിതാ അവതാരകർ അസ്വസ്ഥരാണ്. “ഇനി എന്ത് ചെയ്യണമെന്നറിയില്ല, ജോലി ചെയ്യാനുള്ള ഞങ്ങളുടെ അവകാശത്തിനായി അവസാനം വരെ പോരാടാൻ തയ്യാറായിരുന്നു.

പക്ഷേ അവർ ഞങ്ങളെ അംഗീകരിക്കുന്നില്ല’ ടോളോ ന്യൂസ് ജേണലിസ്റ്റ് തെഹ്മിന പറയുന്നു. താലിബാന്റെ പുതിയ ഉത്തരവിനെ നിരവധി പേർ അപലപിക്കുകയും വനിതാ മാധ്യമപ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത് രംഗത്തെത്തി.

സ്ക്രീനിൽ നിന്ന് സ്ത്രീകളെ മാറ്റാൻ താലിബാൻ ശ്രമിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയിലെ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് അണ്ടർ സെക്രട്ടറി ജനറൽ മെലിസ്സ ഫ്ലെമിങ് ആരോപിച്ചു.

“വിദ്യാസമ്പന്നയായ സ്ത്രീയെ താലിബാൻ ഭയപ്പെടുന്നു. ആദ്യം സ്കൂൾ കുട്ടികളുടെ പഠനം നിർത്തി, ഇപ്പോൾ മാധ്യമങ്ങളെ ലക്ഷ്യമിടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ മാനിക്കണമെന്ന് താലിബാനോട് അഭ്യർത്ഥിക്കുന്നു. ” ‑മെലിസ്സ ഫ്ലെമിങ് ട്വീറ്റ് ചെയ്തു.

Eng­lish summary;Taliban issue new order against women

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.