പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കി താലിബാന്‍. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കണമെന്നും മുഖം മറയ്ക്കാതെ പുറത്തിറങ്ങരുതെന്നുമാണ് താലിബാന്റെ പുതിയ ഉത്തരവ്.താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുല്ല അഖുന്‍സാദയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കാതിരുന്നാല്‍ ഭര്‍ത്താവിനെതിരേയോ പിതാവിനെതിരേയേ നടപടിയെടുക്കും. മുന്‍പ് താലിബാന്‍ അധികാരത്തിലിരുന്ന കാലയളവില്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന നീല ബുര്‍ഖ ഉപയോഗിക്കുന്നതാകും നല്ലതെന്നും താലിബാന്‍ നിര്‍ദശിച്ചു.
താലിബാന്‍ അധികാരത്തിലെത്തിയെങ്കിലും കാബൂള്‍ ഉള്‍പ്പെടയുള്ള പ്രധാന നഗരങ്ങളില്‍ സ്ത്രീകള്‍ മുഖം മറയ്ക്കാതെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഇതാണ് പുതിയ ഉത്തരവിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ത്രീകളുടെ അവകാശ ലംഘനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. നേരത്തെ സ്ത്രീകള്‍ക്ക് ഡ്രെെവിങ് ലെെസന്‍സ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവും താലിബാന്‍ പുറത്തിറക്കിയിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിലക്കുണ്ട്.
English summary;Taliban make burqa compulsory for women
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.