5 December 2025, Friday

Related news

December 5, 2025
December 3, 2025
November 25, 2025
November 13, 2025
November 3, 2025
October 25, 2025
October 24, 2025
October 18, 2025
October 15, 2025
October 14, 2025

അഫ്ഗാനിൽ ആശുപത്രിയിലും സ്ത്രീകൾക്ക് ബുർഖ നിർബന്ധമാക്കി താലിബാൻ; അടിയന്തര ചികിത്സ തേടുന്നവരുടെ എണ്ണം 28% കുറഞ്ഞതായി റിപ്പോർട്ട്

ആരോപണങ്ങൾ തള്ളി താലിബാൻ
Janayugom Webdesk
കാബൂൾ
November 13, 2025 12:28 pm

അഫ്ഗാനിസ്ഥാനിലെ പല മേഖലകളിലെയും ആശുപത്രികളിൽ താലിബാൻ സർക്കാർ ബുർഖ നിർബന്ധമാക്കിയതായി റിപ്പോർട്ട്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ആശുപത്രിയിലാണ് ഇത്തരത്തിൽ ഒരു നിയമം അവസാനമായി നടപ്പിലാക്കിയത്. ആശുപത്രിയിൽ എത്തുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരും രോഗികളും ബൂർഖ ധരിക്കണമെന്നാണ് താലിബാൻ ഉത്തരവ്. നവംബർ 5 മുതൽ നിയമം പ്രാബല്യത്തിൽ വന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടിയന്തര ചികിത്സ ആവശ്യമുള്ള സ്ത്രീകളെ പോലും ബുർഖ ധരിക്കാതെ ആശുപത്രിയിൽ പ്രവേശിപ്പിക്കില്ലെന്നും നിയമം നടപ്പിലാക്കിയതിന് ശേഷം അടിയന്തര ചികിത്സകൾ 28% കുറഞ്ഞതായും എം എസ് എഫ് വ്യക്തമാക്കി. 

ചില ആശുപത്രികളുടെ കവാടത്തിൽ താലിബാൻ ഗാർഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും അവർ ബുർഖ ധരിക്കാത്ത സ്ത്രീകളെ അകത്തേക്ക് കടത്തി വിടുന്നില്ലെന്നും എം എസ് എഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, ആരോപണങ്ങളെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് താലിബാൻ. ആശുപത്രിയിൽ ബുർഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട് പടരുന്ന വാര്‍ത്തകൾ വ്യാജമാണെന്നാണ് താലിബാൻ്റെ അവകാശവാദം. അതാത് സ്ഥലങ്ങളിലെ പ്രാദേശിക ഭരണകൂടങ്ങളാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.