22 January 2026, Thursday

Related news

January 11, 2026
December 7, 2025
December 5, 2025
December 3, 2025
November 25, 2025
November 13, 2025
November 3, 2025
October 25, 2025
October 24, 2025
October 18, 2025

അഫ്​ഗാനിസ്ഥാനിലെ ഇന്റർനെറ്റ് നിരോധനത്തില്‍ വിശദീകരണവുമായി താലിബാൻ

Janayugom Webdesk
കാബൂൾ
October 3, 2025 8:48 am

അഫ്ഗാനിസ്ഥാനിൽ രാജ്യവ്യാപകമായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതായുള്ള വാര്‍ത്തകള്‍ തള്ളി താലിബാൻ. പഴയ ഫൈബർ ഒപ്റ്റിക് കേബിളുകൾ തേഞ്ഞുപോയെന്നും അവ മാറ്റിസ്ഥാപിക്കുകയാണെന്നും അതിനാലാണ് ഇന്റർനെറ്റ് ലഭ്യത നഷ്ടമായതെന്നുമാണ് താലിബാൻ നല്‍കുന്ന വിശദീകരണം. വാർത്തകൾക്ക് പിന്നാലെ അഫ്ഗാനിസ്ഥാനിലുടനീളം ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ താലിബാനോട് യുഎൻ ആവശ്യപ്പെട്ടിരുന്നു. വിവാദത്തിൽ ആദ്യമായിട്ടാണ് താലിബാന്റെ പ്രതികരണം. ഇന്റർനെറ്റ് വിച്ഛേദം മൂലം ബാങ്കിങ്, വാണിജ്യം, വ്യോമ​ഗതാ​ഗതം എന്നിവയെല്ലാം താറുമാറായെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. 

അതേസമയം, അധാർമികതയ്‌ക്കെതിരെ പോരാടുന്നതിനായി താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ പുറപ്പെടുവിച്ച ഉത്തരവ് കാരണം കഴിഞ്ഞ മാസം നിരവധി പ്രവിശ്യകൾ ഇന്റർനെറ്റ് ഷട്ട്ഡൗൺ സ്ഥിരീകരിച്ചു.ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് ശരിയല്ലെന്ന് പാകിസ്ഥാൻ പത്രപ്രവർത്തകരുമായി നടത്തിയ വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പിൽ പങ്കിട്ട പ്രസ്താവനയിൽ താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു. സേവനങ്ങൾ എപ്പോൾ പുനഃസ്ഥാപിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.