28 February 2026, Saturday

Related news

February 28, 2026
February 28, 2026
February 27, 2026
February 26, 2026
February 20, 2026
February 5, 2026
February 3, 2026
February 3, 2026
January 31, 2026
January 26, 2026

വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിച്ചത് ആറ് മണിക്കൂർ; യദുവിനെ മാറ്റി നിർത്തിയതിൽ വിശദീകരണവുമായി മന്ത്രി കെബി ഗണേഷ്കുമാർ

Janayugom Webdesk
തിരുവനന്തപുരം
February 28, 2026 10:35 am

തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും ഒരു കെഎസ്ആർടിസി ഡ്രൈവറുമായുള്ള വിഷയത്തില്‍ ഡ്രൈവറെ സർവീസിൽ നിന്നും പിരിച്ചു വിട്ടു എന്ന തരത്തിലുള്ള തെറ്റായ പ്രചാരണങ്ങളാണ് നടന്നത്. എന്നാൽ സംഭവത്തിന് പിന്നിലെ വസ്തുതയും പ്രസ്തുത കരാർ ഡ്രൈവറെ ജോലിയിൽ നിന്നും ഒഴിവാക്കാനുള്ള കാരണവും വ്യക്തമാക്കിയിരിക്കുകയാണ് ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ്കുമാർ. ആര്യാ രാജേന്ദ്രനോ മറ്റാരുടേയോ വിഷയത്തിൻ്റെ അടിസ്ഥാനത്തിലല്ല ജോലിയിൽ നിന്നും യദുവെന്ന ഡ്രൈവറെ ഒഴിവാക്കിയതെന്നും തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വണ്ടി ഓടിക്കുന്ന സമയത്ത്, ആറ് മണിക്കൂറിലധികം ഡ്രൈവർ ചെവിയിൽ ഇയർഫോൺ വെച്ച് ആരോടോ സംസാരിച്ചതാണ് നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്ന് മന്ത്രി വ്യക്തമാക്കി. 

ഫോണിൽ സംസാരിച്ച് കൊണ്ട് ബസോടിക്കുന്നതിൻ്റെ കോൾ ഡീറ്റെയിൽസ് ഉൾപ്പെടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കെഎസ്ആർടിസി എംഡിക്ക് കൈമാറുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി തന്നെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി കെബി ​ഗണേഷ്കുമാർ പറഞ്ഞു.

ബസ്സിലെ യാത്രക്കാരുടെയും റോഡിലൂടെ പോകുന്നവരുടെയും സുരക്ഷ കണക്കിലെടുക്കാതെ, അപകടകരമായും നിയമവിരുദ്ധമായും വണ്ടി ഓടിച്ചതിനാലാണ് യദുവിനെ മാറ്റി നിർത്തിയിരിക്കുന്നത്. ഇതിൽ ഏതെങ്കിലും മന്ത്രിമാരോ മറ്റാരുമോ ഇടപെട്ടിട്ടില്ല. ചിലര്‍ രാഷ്ട്രീയ താത്പര്യങ്ങളോട് കൂടിയുമാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.