ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനവ്യാപകമായി റേഷന്‍ വ്യാപാരികള്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. റേഷന്‍ വ്യാപാരികളുടെ വേതനം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പഠിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ വ്യാപാരികള്‍ ഉന്നയിക്കുന്ന കുടിശ്ശിക നല്‍കണമെന്ന ആവശ്യവും ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
റേഷന്‍ വ്യാപാരികള്‍ നടത്തുന്ന അനിശ്ചിത കാല സമരത്തിനെതിരെ മുന്നറിയിപ്പ് നല്‍കി മന്ത്രി ജിആര്‍ അനില്‍ രംഗത്തെത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷവും കടകള്‍ തുറക്കാതിരുന്നാല്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം തുറക്കാത്ത കടകള്‍ എറ്റെടുക്കുമെന്നും നാളെ മുതല്‍ മൊബൈല്‍ റേഷന്‍ കടകള്‍ പ്രവര്‍ത്തിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.