പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക്തല അദാലത്തുകൾക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാർ നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കുകയും പരിഹരിക്കാൻ കഴിയുന്ന പരാതികൾ തത്സമയം തീർപ്പാക്കുകയുമാണ് താലൂക്ക് അദാലത്തുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. താലൂക്ക്തല അദാലത്തുകൾ ജനുവരി 13 വരെ നീണ്ടുനിൽക്കും.
ഇന്ന് രാവിലെ തിരുവനന്തപുരം താലൂക്ക്തല അദാലത്ത് ഗവൺമെന്റ് വിമൺസ് കോളജിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ എന്നിവര്‍ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.