19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 7, 2024
September 25, 2024
August 22, 2024
August 17, 2024
August 15, 2024
August 15, 2024
August 13, 2024
August 4, 2024
July 21, 2024
October 5, 2023

മണിച്ചിത്രത്താഴിന് തമിഴ് സിനിമയുടെ പ്രശംസ

Janayugom Webdesk
August 4, 2024 7:11 pm

ഫാസിൽ സംവിധാനം ചെയ്ത് ഇൻഡ്യയിലെ വിവിധ ഭാഷകളിൽ വലിയ വിജയം നേടിയ ക്ലാസിക്ക് ചിത്രമായ മണിച്ചിത്ര ത്താഴിൻ്റെ 4k അറ്റ്മോസ് പതിപ്പിന് തമിഴ് സിനിമാലോകത്ത് വലിയ പ്രശംസ ’ പുതിയപതിപ്പിൻ്റെ പ്രീമിയർ ഷോ ജൂലൈ ഇരുപത്തിയൊമ്പത് തിങ്കളാഴ്ച്ച ചെന്നൈയിൽ നടത്തിയിരുന്നു. തമിഴ് സിനിമയിലെ പ്രമുഖ വ്യക്തികൾ ഈ സിനിമയുടെ പ്രദർശനം കാണാനെത്തിയിരുന്നു. 

ഷോ കണ്ടതിനു ശേഷം മികച്ച അഭിപ്രായമാണ് ചലച്ചിത്ര പ്രവർത്തകർ പ്രകടിപ്പിച്ചത്. അതിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഈ ചിത്രത്തിലെ നായികയായ ശോഭനയുടെ വാക്കുകളാണ് ഈ വീഡിയോയിലുള്ളത്. നിർമ്മാതാവ് അപ്പച്ചനാണു സമീപം. ആഗസ്റ്റ് പതിനേഴിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അന്നുതന്നെ തമിഴ്നാട്ടിലും ഈ ചിത്രം റിലീസ് ചെയ്യുമെന്ന് അപ്പച്ചൻ പറഞ്ഞു. സ്വർഗചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് പുതിയ പതിപ്പ് പുറത്തിറക്കുന്നത്.
വാഴൂർ ജോസ്.

Eng­lish sum­ma­ry ; Tamil cin­e­ma’s praise for Manichithrathazhin

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.