22 January 2026, Thursday

Related news

January 16, 2026
January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 5, 2026
December 30, 2025
December 30, 2025
December 26, 2025
December 20, 2025

തമിഴ് ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു

Janayugom Webdesk
ചെന്നൈ
December 24, 2023 4:29 pm

തമിഴ് ഹാസ്യതാരം ബോണ്ടാ മണി(60) അന്തരിച്ചു. ഇന്നലെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ശനി രാത്രിയോടെ വീട്ടിൽ വച്ച് ബോധരഹിതനായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചത്. 

ശ്രീലങ്കൻ സ്വദേശിയായ ബോണ്ട മണി 1991ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതൻ’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. സുന്ദര ട്രാവൽസ്, മറുദമല, വിന്നർ, വേലായുധം, സില്ല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് മറ്റ് ചിത്രങ്ങള്‍. 2022‑ൽ പുറത്തിറങ്ങിയ ‘പരുവ കാതൽ’ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ചികിത്സാചെലവുകളെ തുടർന്ന് നടൻ ബുദ്ധിമുട്ടുന്ന വാർത്ത പുറത്തുവന്നതോടെ വിജയ് സേതുപതി, ധനുഷ് അടക്കമുള്ള താരങ്ങൾ സഹായവുമായി എത്തിയിരുന്നു. മാലതിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്.

Eng­lish Summary;Tamil come­di­an Bon­da Mani passed away

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.