
പ്രമുഖ തമിഴ് സംഗീത സംവിധായകന്‍ എം സി സബേഷ്(68) അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ദേവയുടെ സഹോദരനാണ്. മറ്റൊരു സഹോദരനായ മുരളിക്കൊപ്പവും നിരവധി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സംഗീത സംവിധാന സഹായി ആയിട്ടാണ് തുടക്കം. പ്രശാന്ത് ചിത്രം ‘ജോഡി‘യില്‍ പശ്ചാത്തല സംഗീതം ഒരുക്കിയാണ് മുന്‍നിരയിലേക്ക് വരുന്നത്. ‘സമുദിരം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധായകനായത്.
പൊക്കിഷം, കൂടല്‍ നഗർ, മീലാഗ, ഗോരിപാളയം, എന്നിങ്ങനെ നിരവധി സിനിമകള്‍ക്ക് സംഗീതം നല്‍കി. 2017 ൽ പുറത്തിറങ്ങിയ ‘കവാത്ത്’ എന്ന ചിത്രത്തിനാണ് അവസാനമായി ഗാനങ്ങള്‍ ഒരുക്കിയത്. ‘മീണ്ടും ഒരു മരിയാതൈ’(2020) എന്ന ചിത്രത്തിനാണ് ഒടുവില്‍ പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയത്. ഒക്ടോബർ 24 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ചെന്നൈയിൽ ആണ് സംസ്കാരം. വളസരവാക്കം ചൗധരി നഗറിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ‑സിനിമ മേഖലയിലെ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.