8 February 2026, Sunday

Related news

February 8, 2026
February 4, 2026
February 3, 2026
January 27, 2026
January 27, 2026
January 23, 2026
January 23, 2026
January 19, 2026
January 13, 2026
January 5, 2026

തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പ് : ഡിഎംകെയുമായി തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ്

Janayugom Webdesk
ചെന്നൈ
February 8, 2026 11:53 am

തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ഡിഎംകെയുമായി തര്‍ക്കമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ്. സഖ്യംസുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന വ്യക്തമാക്കിയ തമിഴ് നാട് കോണ്‍ഗ്രസ് ഘടകം പ്രസിഡന്റ് കെ സെല്‍വപെരുന്തഗൈ , ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിരാകരിക്കുകയും ചെയ്തു.പാർട്ടി നേതാക്കൾ ഡിഎംകെയുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും കോൺഗ്രസ് ആവശ്യപ്പെട്ടത്ര സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്നും സെൽവപെരുന്തഗൈ കൂട്ടിച്ചേർത്തു.

അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയുമാണെന്നും അദ്ദേഹം പറഞ്ഞു. ഡിഎംകെയുമായുള്ള സഖ്യം പുനഃപരിശോധിക്കണമെന്ന് തമിഴ്‌നാട് കോൺഗ്രസിലെ ഒരുകൂട്ടം നേതാക്കൾ ആവശ്യപ്പെട്ടതായാണ് വിവരം. നടൻ വിജയ് അധ്യക്ഷനായ ടിവികെയുമായി കോൺഗ്രസ് സഖ്യം ചേരണമെന്നാണ് ഇക്കൂട്ടരുടെ വാദം. എന്നാൽ, തമിഴ്‌നാട് തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടിഎസ് സിങ് ദിയോ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഡിഎംകെയുമായുള്ള സഖ്യത്തിൽ തന്നെ തുടരണമെന്ന അഭിപ്രായക്കാരാണ്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 25 സീറ്റുകളാണ് കോൺഗ്രസിന് ഡിഎംകെ നൽകിയത്. ഇതിൽ 18 മണ്ഡലത്തിൽ അവർ വിജയിച്ചു. 188 സീറ്റിൽ മത്സരിച്ച ഡിഎംകെ ആകട്ടെ 133 മണ്ഡലത്തിലാണ് ജയിച്ചത്. 234 അംഗ നിയമസഭയാണ് തമിഴ്നാടിന്റേത്. 

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.