തമിഴ്‌നാട്ടില്‍ ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെട്ടെന്ന വ്യാജ വാർത്തയുമായി ബന്ധപ്പെടുത്തി ഡിഎംകെയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയ്‌ക്കെതിരെ ചെന്നൈ സൈബർ ക്രൈം യൂണിറ്റ് കേസെടുത്തു. ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. “ഡിഎംകെയുടെ ഉത്ഭവം മുതൽ ഒരു പ്രത്യേക സമുദായത്തിനെതിരെ വിദ്വേഷം പടർത്തുകയാണ്. ഡിഎംകെ അധികാരത്തിൽ വന്നതിനുശേഷം, പാർട്ടിയുടെ മന്ത്രിമാരും എംപിമാരും അവരുടെ പ്രസംഗങ്ങളിൽ നിരവധി തവണ ഉത്തരേന്ത്യക്കാരെ പരിഹസിച്ചിട്ടുണ്ട്,” എന്ന കുറിപ്പും ചേര്‍ത്ത് വിവാദ വീഡിയോ അണ്ണാമലൈയും പ്രചരിപ്പിച്ചു. വീഡിയോ വ്യാജമാണെന്ന് പിന്നീട് തമിഴ്‌നാട് പൊലീസ് പറഞ്ഞു, വീഡിയോ പ്രചരിപ്പിച്ചതിന് ബിജെപി വക്താവ് പ്രശാന്ത് ഉംറാവുവടക്കം മറ്റു മൂന്ന് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
English Sammury: Chennai Cyber Crime Unit registered a case against Tamil Nadu BJP Chief K Annamalai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.