
പരാതിക്കാരോടും, കുറ്റാരോപിതരോടും മാന്യമായി പെരുമാറണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടിയുണ്ടാകണമെന്നും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. ലഹരിമരുന്ന് കേസുകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയത്.
മയക്കുമരുന്ന്, സ്ത്രീ സുരക്ഷ, ലോക്കപ്പ് മരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ കൃത്യനിർവ്വഹണത്തിൽ പരാജയപ്പെടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് യോഗത്തിൽ ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു സ്റ്റാലിന്‍ എക്സില്‍ കുറിച്ചു,കുറ്റവാളികൾ ആരായാലും കുറ്റകൃത്യങ്ങൾ തടയണമെന്ന് സ്റ്റാലിൻ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ, അവർ റൗഡിയോ രാഷ്ട്രീയക്കാരനോ പൊലീസുകാരനോ ആകട്ടെ അവർക്കെതിരെ നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.