അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണം വീണ്ടും തടഞ്ഞ് തമിഴ്‌നാട് വനം വകുപ്പ്. ചക്കുപള്ളം പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട വലിയപാറയിലാണ് റോഡിന്റെ ടാറിങ് ജോലികളാണ് തമിഴ്‌നാട് വനവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി തടഞ്ഞത്. ഇതിന് സമീപമുള്ള മറ്റൊരു റോഡിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട് വനം വകുപ്പ് ഇടപെട്ട് തടസപ്പെടുത്തിയിരുന്നു. അന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ ഇടപെട്ട് പുനര്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ നടന്നുവരുന്നതിനിടയിലാണ് വീണ്ടും തമിഴ്‌നാടിന്റെ അനാവശ്യ ഇടപെടല്‍.
വലിയപാറ പാണ്ടിക്കുഴി ഭാഗത്ത് അന്‍പതോളം കുടുംബങ്ങളുടെ ആശ്രയമായ റോഡിന്റെ ഏതാനും ഭാഗം മുമ്പ് കോണ്‍ക്രീറ്റ് ചെയ്തതും ബാക്കി ഭാഗം വര്‍ഷങ്ങള്‍ക്കു മുന്‍പ് സോളിംങ് നടത്തിയതുമാണ്. ഇതില്‍ ഉള്‍പ്പെട്ട 100 മീറ്റര്‍ ഭാഗം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തുന്നതിനുള്ള ജോലികള്‍ കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. മെറ്റലും ടാറും അടക്കമുള്ള നിര്‍മ്മാണ സാമഗ്രികളും സ്ഥലത്ത് എത്തിച്ചു. ഇതിനിടെയാണ് കഴിഞ്ഞദിവസം തമിഴ്‌നാട് വനത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ എത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയത്.
ഇതോടെ റോഡ് നിര്‍മ്മാണം മുടങ്ങി്. സമീപത്തുതന്നെ തമിഴ്‌നാടിന്റെ റോഡ് വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ചിട്ടുണ്ട്. അതിര്‍ത്തിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് തുടര്‍ച്ചയായി കേരളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌ന പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
English Summary: Tamil Nadu forest department blocked the construction of border roads
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.