17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 15, 2025
March 17, 2025
March 7, 2025
March 4, 2025
February 20, 2025
February 19, 2025
February 16, 2025
February 15, 2025
December 14, 2024
November 16, 2024

മുല്ലപ്പെരിയാറില്‍ ആദ്യ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

സ്വന്തം ലേഖകൻ
തൊടുപുഴ
November 24, 2023 10:16 pm

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136.70 അടിയായി ഉയർന്നു. 136 അടി പിന്നിട്ടപ്പോൾ തന്നെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി. കുറച്ചു ദിവസമായി തമിഴ്‌നാട്ടിലും കനത്തമഴയാണ് ലഭിക്കുന്നത്. ഇതേ തുടർന്ന് മുല്ലപ്പെരിയാറിൽ നിന്നും വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചിരുന്നു. ഇതാണ് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ ഇടയാക്കിയത്. തമിഴ്‌നാട്ടിലെ പശ്ചിമഘട്ട മേഖലയിൽ ഇന്നലെയും മഴ ശക്തമായിരുന്നു. 

ന്യൂനമർദം മൂലം തമിഴ്‌നാട്ടിലും കേരളത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ട്. 142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പെരിയാർ വനമേഖലയിലും തേക്കടിയിലും ഭേദപ്പെട്ട മഴ രേഖപ്പെടുത്തിയിരുന്നു. ജലനിരപ്പ് ഉയർന്നതോടെ തേക്കടി തടാക തീരങ്ങൾ വെള്ളത്തിനടിയിലായി. വ്യാഴാഴ്ച വൈകിട്ട് അണക്കെട്ടിലെ ജലനിരപ്പ് 135.60അടിയായിരുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് നിലവിൽ സെക്കൻഡിൽ 5800 ഘനയടിയായി വർധിച്ചു. തമിഴ്‌നാട്ടിലേക്ക് 1000 ഘനയടി ജലം മാത്രമാണ് കൊണ്ടുപോകുന്നത്. 

Eng­lish Summary:Tamil Nadu issued first warn­ing in Mullaperiyar
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.