23 February 2026, Monday

Related news

February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 12, 2026

ഇടുക്കിയില്‍ വില്പനയ്ക്കായി എത്തിച്ച തമിഴ്‌നാട് മദ്യം പിടികൂടി

Janayugom Webdesk
നെടുങ്കണ്ടം
January 4, 2023 6:56 pm

വില്പനയ്ക്കായി സൂക്ഷിച്ച തമിഴ്‌നാട് നിര്‍മ്മിത അനധികൃത വിദേശമദ്യം ഉടുമ്പന്‍ചോല എക്‌സൈസ് സംഘം പിടികൂടി. ചിന്നക്കനാല്‍ ബിയല്‍റാം കാമരാജപുരം വിട്ടില്‍ പാല്‍രാജി(54)നെയാണ് ഉടുമ്പന്‍ചോല സര്‍ക്കിള്‍ എക്‌സൈസ് സംഘം പിടികൂടിയത്. സ്‌കൂട്ടറിലും കടയിലുമായി സൂക്ഷിച്ച 30 കുപ്പികളിലായി 5.400 ലിറ്റര്‍ മദ്യമാണ് പിടികൂടിയത്. 

ചെറിയ അളവില്‍ തമിഴ്‌നാട്ടില്‍ സുലഭമായി ലഭിക്കുന്ന 150 മില്ലി ലിറ്റര്‍ മദ്യമാണ് അതിര്‍ത്തി മേഖലയും തമിഴ് വംശജര്‍ ഏറെ തിങ്ങി പാര്‍ക്കുന്നതുമായ ബിയല്‍ റാം മേഖലയില്‍ വില്‍പ്പന നടത്തിയിരുന്നത്. 130 രൂപയ്ക്ക് തമിഴ്‌നാട്ടില്‍ നന്നും വാങ്ങി സ്‌കൂട്ടിയില്‍ എത്തിക്കുന്ന മദ്യം 200 രൂപയ്ക്കാണ് വില്‍പ്പന നടത്തി വന്നിരുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജ് ആര്‍, പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലാം, ജിപിഒ പി.റ്റി സിജു, സിഇഒ ലിജോ ജോസഫ്, രതീഷ്‌കുമാര്‍ എം.ആര്‍, അരുണ്‍ രാജ്, ഷിബു ജോസഫ് എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Eng­lish Summary;Tamil Nadu Liquor seized for sale in Idukki
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.