9 January 2026, Friday

Related news

January 9, 2026
January 7, 2026
December 4, 2025
November 29, 2025
October 24, 2025
October 18, 2025
October 3, 2025
August 18, 2025
July 22, 2025
July 2, 2025

തമിഴ്‌നാട് മന്ത്രി വിചാരണ നേരിടണം: ഹൈക്കോടതി

Janayugom Webdesk
ചെന്നെെ
April 24, 2025 10:55 pm

തമിഴ്‌നാട് മന്ത്രി ദുരൈമുരുകൻ സ്വത്ത് സമ്പാദനക്കേസിൽ വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി. ദുരൈമുരുകനെയും ഭാര്യയെയും വെറുതെ വിട്ട വെല്ലൂർ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ദുരൈമുരുകൻ നേരിട്ടിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കേസിലും മന്ത്രി തിരിച്ചടി നേരിട്ടിരിക്കുകയാണ്.

3.92 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ബുധനാഴ്ചയാണ് മന്ത്രി ദുരൈമുരുകനെതിരെ കോടതി ഉത്തരവ് ഉണ്ടായത്. 1996 നും 2001 നും ഇടയിൽ കരുണാനിധി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ദുരൈമുരുകനെയും കുടുംബാം​ഗങ്ങളെയും വെറുതേവിട്ടിരുന്നു. ആ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. 2007നും 2009നും ഇടയിൽ 1.40 കോടിയുടെ സ്വത്ത്‌ അനധികൃതമായി സമ്പാദിച്ചെന്നാണ് രണ്ടാമത്തെ കേസ്. ആറ് മാസത്തിനകം കേസിൽനടപടികൾ പൂർത്തിയാക്കാനാണ് നിലവിലെ കോടതി നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.