2 February 2026, Monday

സർക്കാർ ബസുകളിൽ യാത്രക്കാരെ ആകർഷിക്കാൻ പദ്ധതിയുമായി തമിഴ്‌നാട്; ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങൾ

Janayugom Webdesk
ചെന്നൈ 
November 14, 2024 4:29 pm

തമിഴ്‌നാട്ടിൽ സര്‍ക്കാര്‍ ബസുകളില്‍ യാത്രക്കാരെ ആകർഷിക്കാൻ സമ്മാന പദ്ധതിയുമായി സർക്കാർ. ഇരുചക്രവാഹനം, ടി വി തുടങ്ങിയവ നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കും. ചെന്നൈ നഗരത്തില്‍ സര്‍വീസ് നടത്തുന്ന എംടിസി, അന്തർസംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന എസ്ഇടിസി അടക്കം സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് സമ്മാനം. 

നവംബര്‍ 21 മുതല്‍ ജനുവരി 20 വരെയുള്ള യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍നിന്ന് മൂന്നുപേരെ വിജയികളായി തെരഞ്ഞെടുക്കും. ഒന്നാം സമ്മാനമായി ഇരുചക്രവാഹനം നല്‍കും. സ്മാര്‍ട്ട് ടി വിയാണ് രണ്ടാം സമ്മാനം. റാഫ്രിജറേറ്ററാണ് മൂന്നാം സമ്മാനം. ഇതുകൂടാതെ മാസം തോറും കാഷ് പ്രൈസും നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.