18 January 2026, Sunday

Related news

January 10, 2026
January 4, 2026
November 15, 2025
November 15, 2025
November 5, 2025
October 31, 2025
September 30, 2025
September 18, 2025
September 18, 2025
August 18, 2025

ത്രിഭാഷാ നയം തള്ളി തമിഴ്‌നാട്; സംസ്ഥാന വിദ്യാഭ്യാസ നയം പുറത്തിറക്കി

Janayugom Webdesk
ചെന്നൈ
August 8, 2025 10:51 pm

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം തള്ളി സ്റ്റാലിന്‍ സര്‍ക്കാര്‍. തമിഴ്‌നാട് സംസ്ഥാന വിദ്യാഭ്യാസ നയം പുറത്തിറക്കി. തമിഴും ഇംഗ്ലീഷും മാത്രം പഠിപ്പിക്കുക എന്ന സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം ആവർത്തിച്ച വിദ്യാഭ്യാസനയമാണ് പുറത്തിറക്കിയത്. തമിഴ്‌നാടിന്റെ തനതായ സ്വഭാവം മനസിൽ വച്ചുകൊണ്ടാണ് ഈ നയം രൂപകല്പന ചെയ്തിരിക്കുന്നതെന്നും ഒരു ദർശനത്തോടെ വിദ്യാർത്ഥികളെ ഭാവിയിലേക്ക് സജ്ജമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

ബിരുദവിദ്യാഭ്യാസത്തിന് 11, 12 ക്ലാസുകളിലെ മാര്‍ക്ക് അടിസ്ഥാനപ്പെടുത്തും. ബിരുദവിദ്യാഭ്യാസത്തിന് പൊതുപ്രവേശനപരീക്ഷയുണ്ടാവില്ല. 3, 5, 8 ക്ലാസുകളില്‍ പൊതുപരീക്ഷ എന്ന ദേശീയവിദ്യാഭ്യാസ നയത്തിലെ നിബന്ധനയും സംസ്ഥാന വിദ്യാഭ്യാസനയം തള്ളി. റിട്ട. ജഡ്ജി മുരുഗേശന്റെ നേതൃത്വത്തിലുള്ള 14 അംഗ കമ്മിറ്റിയാണ് നയത്തിന്റെ കരട് തയ്യാറാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.